മനോഹരമായ വാൾപേപ്പറുകളും, നൂതന ഫീച്ചറുകളും ഉപയോഗിച്ച് നിങ്ങളുടെ ഡിസ്പ്ലേ പരമാവധി പ്രയോജനപ്പെടുത്തൂ. നിങ്ങളുടെ സ്വന്തം ഫോട്ടോകളിലൊന്ന്, Google എർത്ത് ശേഖരത്തിൽ നിന്ന് ഒരു ചിത്രം, Google+ൽ നിന്നുള്ള മനോഹര പ്രകൃതിദൃശ്യം എന്നിവയും മറ്റും തിരഞ്ഞെടുക്കുക. ഫോണിന് എപ്പോഴും നിങ്ങളുടെ സ്റ്റൈൽ പ്രതിഫലിപ്പിക്കാൻ, നിങ്ങൾക്ക് ഇഷ്ടമുള്ള ആവൃത്തിയിൽ അത് മാറ്റിക്കൊണ്ടിരിക്കുക. 
 • വിപുലമായിക്കൊണ്ടിരിക്കുന്ന ഒരു ശേഖരം ആസ്വദിക്കുക. Google എർത്ത്, Google+ എന്നിവയിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നുമുള്ള ചിത്രങ്ങൾ ആക്സസ് ചെയ്യുക. 
 • നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കൂ. മറ്റുള്ളവർക്ക് കാണാൻ നിങ്ങളുടെ ലോക്ക് സ്ക്രീനിൽ ഒരു വാൾപേപ്പറും, നിങ്ങൾക്കായി മാത്രം ഹോം സ്ക്രീനിൽ മറ്റൊരെണ്ണവും നിലനിർത്തുക. (Android™ 7.0, Nougat, അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്.)
 • ഓരോ ദിവസവും പുതുമയോടെ ആരംഭിക്കുക. ഇഷ്ടമുള്ള ഒരു വിഭാഗം തിരഞ്ഞെടുക്കുന്നതിലൂടെ ഓരോ ദിവസവും നിങ്ങൾക്ക് പുതിയ വാൾപേപ്പർ ലഭിക്കും. 
 അനുമതികൾക്കുള്ള അറിയിപ്പ് 
 ഫോട്ടോകൾ/മീഡിയ/ഫയലുകൾ: നിങ്ങൾക്ക് ഇഷ്ടാനുസൃതമായ ഫോട്ടോകൾ വാൾപേപ്പറാക്കാൻ ആവശ്യമാണ്. 
 സ്റ്റോറേജ്: ഇഷ്ടാനുസൃത ഫോട്ടോകൾ വാൾപേപ്പറായി ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് നിലവിൽ സജ്ജീകരിച്ച വാൾപേപ്പർ പ്രദർശിപ്പിക്കേണ്ടതുണ്ട്.
അപ്ഡേറ്റ് ചെയ്ത തീയതി
2020, സെപ്റ്റം 9